അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125-ാം വാര്‍ഷികം ചവറയില്‍

0
86

കരുനാഗപ്പള്ളി: സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ അയ്യങ്കാളി നയിച്ച വില്ലുവണ്ടിയാത്ര വിപ്ലവത്തിന്റെ 125 വാര്‍ഷികം അഞ്ചിന് കെപിഎംഎസിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, സര്‍ഗ സന്ധ്യ എന്നീപരിപാടികളോടുകൂടി ചവറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് മൂന്നിന് ശങ്കരമംഗലത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയുടെ മുന്നില്‍ കുടമണി കെട്ടിയ കാളയെ കൂട്ടിയ വില്ലുവണ്ടി നവോദ്ധാനത്തിന്റെ നാള്‍വഴികള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ അണിനിരക്കും . കെപിഎംഎസ് ചവറ യൂണിയനിലെ 21 ശാഖകളില്‍ നിന്നായി ആയിരങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വാദ്യമേളങ്ങള്‍ ,കലാരൂപങ്ങള്‍, തെയ്യം ,കോല്‍ക്കളി, തിരുവാതിരക്കളി ,ചെണ്ടമേളം, മുത്തുക്കുട, തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ഘോഷയാത്ര വൈകിട്ട് അഞ്ചിന് ചവറ ബസ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍ കെ .പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും.

എന്‍ .വിജയന്‍പിള്ള എംഎല്‍എ മുഖ്യപ്രഭാഷണവും വിശിഷ്ടവ്യക്തികളെ ആദരിക്കുകയും ചെയ്യും. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ കല്ലയ്യത്ത് രമേശന്‍ അധ്യക്ഷതവഹിക്കും. രാത്രി 7 30 മുതല്‍ നാടന്‍പാട്ട് ഉള്‍ക്കൊണ്ടുകൊണ്ടുള്ള സര്‍ഗ സന്ധ്യ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

നേതാക്കളായ ബൈജു ഇടത്തറ, കോയിവിള രമേശന്‍ , സജിത്ത് ആറാട്ടമ്പലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .നാടകകൃത്തും സംവിധായകനുമായ അഡ്വ. മണിലാല്‍ ,ഹാസ്യ കഥാപ്രസംഗകന്‍ കരുനാഗപ്പള്ളി അപ്പുക്കുട്ടന്‍ ,ശില്പി വിജയന്‍ ചവറ , ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് മംഗലശ്ശേരി , സംഗീതസംവിധായകന്‍ ചവറ സുരേന്ദ്രന്‍ ,സംഗീതജ്ഞന്‍ തേവലക്കര വിജയന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here