സ്വതന്ത്ര ഇന്ത്യയുടെ ആധുനിക മനസ്സ്

0
75

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ഇന്ന്. ഒന്നാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിഎന്ന നിലയില്‍ നെഹ്‌റു ഇന്ത്യാചരിത്രത്തില്‍ അര്‍പ്പിച്ചമുദ്രകള്‍ എക്കാലവും മായാതെ നില്‍ക്കും. എന്നാല്‍നെഹ്‌റു മാനവരാശിയുടെ മനസ്സില്‍ നിലനില്‍ക്കുന്നത്അദ്ദേഹത്തിന്റെ അതിമനോഹരമായ ഗദ്യത്തിലൂടെയുംശാസ്ത്രാഭിമുഖ്യത്തിലൂടെയും ആയിരിക്കും.ശിശുദിനമായി തന്റെ ജന്മദിനം ഓര്‍മ്മിക്കപ്പെടണം എന്ന്ആഗ്രഹിച്ച പണ്ഡിറ്റ് നെഹ്‌റുവിന്റെ കൗശലബുദ്ധി
ഏത് രാഷ്ട്രീയനേതാവിലും അസൂയ ഉളവാക്കുന്നതാണ്.

നെഹ്‌റുവാണ് ഇന്ത്യയിലെ യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തിയത്. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും യുക്തിചിന്ത കൊണ്ട്ു നേരിട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഹിരാക്കുഡും ഭക്രാനംഗലുംഇന്ത്യയുടെ വികസനത്തിന്റെ ക്ഷേത്രങ്ങളാണെന്ന്പറഞ്ഞ നെഹ്‌റു ഏത് തരം വിമര്‍ശനത്തേയും സഹര്‍ഷംസ്വാഗതം ചെയ്തിരുന്നു. വിശ്വാസത്തിന്റെ പേരില്‍അമ്പലവിഡ്ഢിയാകാന്‍ അദ്ദേഹത്തിനാവില്ലായിരുന്നു.എല്ലാത്തരം വിശ്വാസങ്ങളും വ്യക്തിനിഷ്ഠമാണെന്ന്അദ്ദേഹം വിചാരിച്ചു. രാഷ്ട്രീയത്തെ മതാചാരങ്ങളില്‍നിന്ന് ബഹുദൂരം മാറ്റിനിര്‍ത്താന്‍ ഇഷ്ടപ്പെട്ടിരുന്നനെഹ്‌റുവിന്റെ പ്രസംഗങ്ങള്‍ കോണ്‍ഗ്രസുകാരേയുംകമ്മ്യൂണിസ്റ്റുകാരേയും ആകര്‍ഷിച്ചു. സമത്വബോധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗത്തെ ചൊടിപ്പിക്കാതിരുന്നില്ല. നെഹ്‌റുവിനെ ഫേിയന്‍ സോഷ്യലിസ്റ്റ്എന്നു വിളിച്ചവര്‍ ആ പ്രയോഗത്തെ പ്രശംസയായുംപരിഹാസമായും കണ്ടിരുന്നു.

ഇന്ത്യയുടെ രാഷ്ട്രശില്പി എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു പാകിയ ജനാധിപത്യബോധത്തിന്റെഅടിത്തറയിലാണ് ഇന്നും ഇന്ത്യകെട്ടുറപ്പോടെ നിലനില്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനപവിത്രമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്. അതിന്റെമൂല്യവും പവിത്രതയും അഭംഗുരംതുടരുന്നതിന്അടിസ്ഥാന കാരണക്കാരായവരിലൊരാള്‍ പണ്ഡിറ്റ് നെഹ്‌റുവാണ്. മതനിരപേക്ഷമായ നമ്മുടെ ജനാധിപത്യസമൂഹം കാര്യമായ പരുക്കേല്‍ക്കാതെ തുടരുന്നതിനുംനെഹ്‌റുവിനോട് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here