കറുത്തചെമ്മരിയാടും മുല്ലപ്പൂക്കളും

0
24

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് എന്‍.സി.ഇ.ആര്‍.ടി രാജ്യമെങ്ങുമുള്ള വിദ്യാലയങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി.ഗൃഹപാഠങ്ങള്‍ രണ്ടാംക്ലാസ് വരെ പാടില്ലെന്നുംസ്‌കൂള്‍ ബാഗിന്റെ ഭാരം ഓരോക്ലാസിലും പ്രത്യേകമായി നിശ്ചയിച്ചുകൊണ്ട് ക്രമീകരിച്ചതുമാണ്അതില്‍ പ്രധാനം. ഒന്നും രണ്ടും ക്ലാസുകളിലെകുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍മതി. കൂടുതല്‍സമയങ്ങള്‍ കളികള്‍ക്കും പാട്ടിനുമായി നീക്കിവയ്ക്കണം.

പൊതുവില്‍ സ്വാഗതാര്‍ഹമാണ് ഈ നിര്‍ദ്ദേശങ്ങളെല്ലാം. മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മേയില്‍സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടിരുന്നു.പുസ്തകങ്ങള്‍ കുത്തിനിറച്ച ബാഗുംമുതുകില്‍തൂക്കി കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്കു പോകുന്നതുകണ്ടാല്‍ ഭാവിയില്‍ ഇവര്‍ ചുമട്ടുതൊഴിലാളികളാവാന്‍ പരിശീലിക്കുകയാണോ എന്ന് തോന്നുമായിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍കുഞ്ഞുങ്ങള്‍ക്ക് ഉïാക്കുന്ന ഈകഴുതച്ചുമട്’അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് തികച്ചും ശ്ലാഘനീയമാണ്.കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ആശാവഹമായരീതിയിലല്ലനടന്നുവരുന്നത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവുംമാനസികവും ആയ വളര്‍ച്ചയ്ക്ക് നിലവിലെ പഠനരീതി ഉപകരിക്കുന്നുണ്ടോ എന്ന ചോദ്യം വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ക്കിടയില്‍ പലപ്പോഴുംഉയര്‍ന്നുവരാറുണ്ട്. പ്രാഥമികവിദ്യാഭ്യാസമാണല്ലോ ഇവിടത്തെ ചര്‍ച്ചാവിഷയം. നമ്മുടെ നഴ്‌സറിക്ലാസുകളില്‍ കുഞ്ഞുങ്ങള്‍ ഉരുവിട്ട് പഠിക്കുന്ന പാട്ടുകള്‍ പലതും അവരുടെ ജീവിത പരിസരവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ? ”ബാബാ ബ്ലാക്ക്ഷിപ്പ്,ഹാവ് യൂ എനി വൂള്‍?” എന്ന് പാടുന്ന മലയാളിക്കുട്ടി മരംകോച്ചുന്ന മഞ്ഞും കമ്പിളി ഉടുപ്പും കണ്ടിട്ടേഇല്ല. ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയില്‍ ജനിച്ചുവളര്‍ന്ന കുഞ്ഞിന്റെ അനുഭവമാണ് ആ പാട്ട്.”പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി, പൂക്കുന്നുതേന്മാവ്, പൂക്കുന്നശോകം” എന്നുതുടങ്ങുന്നസുന്ദരമായ മലയാളം പാട്ടിന് പകരം അനുഭവദരിദ്രമായ ഇംഗ്ലീഷ് നഴ്‌സറി ഗാനങ്ങള്‍ പഠിച്ചുവളരുന്ന നമ്മുടെ കുട്ടികള്‍ എന്തുതരം പൗരന്മാരായി ഭാവിയില്‍ മാറും എന്ന് പാഠ്യപദ്ധതി തയ്യാറാക്കുന്നബുദ്ധിശാലികള്‍ മനസ്സിലാക്കിയിട്ടുണ്ടോ? പഠനഭാരവും പുസ്തകസഞ്ചിയുടെ ഭാരവും ലഘൂകരിച്ച്‌സ്‌കൂളുകളെ ഏല്പിക്കുന്നവര്‍ പാഠ്യപദ്ധതിയുടെകാര്യത്തില്‍ കൂടി ഈ നിലപാട് സ്വീകരിക്കണം.നാടിനുംസംസ്‌ക്കാരത്തിനും ജീവിതാനുഭവങ്ങള്‍ക്കും ഇണങ്ങുന്നതായിരിക്കണം പഠനപദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here