ഹര്‍ത്താല്‍ അക്രമം: 1369പേര്‍ അറസ്റ്റിലായി; 717പേര്‍ കരുതല്‍ തടങ്കലില്‍; കൂടുതല്‍ അറസ്റ്റുണ്ടാകും

0
6

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 1369 പേര്‍ അറസ്റ്റിലായി. 717 പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നെടുമങ്ങാട് മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞവരെയാണ് പിടികൂടിയത്. മിഠായിത്തെരുവില്‍ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വ്യാപാരികള്‍ പിടികൂടി ഏല്‍പിച്ച അക്രമികളെ പോലീസ് വിട്ടയക്കുന്ന നടപടിയുണ്ടായത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

സംസ്ഥാനത്ത് കലാപം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഓരോ ജില്ലക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ട്.

ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ.

LEAVE A REPLY

Please enter your comment!
Please enter your name here