ആയൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം

0
20

കൊല്ലം: കൊട്ടാരക്കര ആയൂരിനു സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്.

രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. അഞ്ചാമത്തെ ആളിന്റെ വിവരം ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here