പ്രധാനമന്ത്രി നാളെ കേരളത്തില്‍; കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം ബിജെപിയുടെ തെരഞ്ഞെടുപ്പുറാലിയില്‍ പങ്കെടുക്കും

0
13

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെയെത്തും. കൊല്ലം ബൈപ്പാസ് ഉദ്ഘാടനമാണ് ആദ്യ പരിപാടി. തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രവും മോഡി സന്ദര്‍ശിക്കും.

നാളെ വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കൊല്ലത്തെത്തുക. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇതിനോടകം കാരണമായ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കൊല്ലം പീരങ്കി മൈതാനത്ത് കേരളത്തിലെ ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി സംസാരിക്കും.

പൊതുപരിപാടിക്ക് ശേഷം കൊല്ലത്ത് നിന്നും തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോഡി 7.20ന് പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. കേന്ദ്ര സഹായത്തോടെയുള്ള ‘സ്വദേശി ദര്‍ശന്‍’ പദ്ധതി പ്രകാരം നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും. 7.40ഓടെ മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here