അമിത് ഷാ ഇന്ന് പത്തനംതിട്ടയിലും തൃശൂരും; റോഡ് ഷോയും പൊതുസമ്മേളനവും

0
14

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. 50,000 പേര്‍ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്തും.

വൈകുന്നേരം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ ‘ശബരിമല’ വിഷയം പരാമര്‍ശിച്ചിരുന്നു. ഇന്ന് തൃശൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കെത്തുമ്പോള്‍ ശബരിമല വിഷയം തന്നെ മുഖ്യ പ്രചാരണ വിഷയമാക്കിയാകും അമിത് ഷായുടെ പ്രസംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here