കൊച്ചി ;കളമശ്ശേരി നിയോജക മണ്ഡലത്തിൽ വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ നടപ്പിലാക്കിവരുന്ന ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മികവുതെളിയിച്ച 22 സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും വിതരണംചെയ്യുന്നു. ജനുവരി ആറ് തിങ്കളാഴ്ച രാവിലെ10 .30 ന് പടിഞ്ഞാറെ കടുങ്ങല്ലൂർ ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  രത്നമ്മ സുരേഷ് അധ്യക്ഷത വഹിക്കും.മുൻ മന്ത്രി. വി കെ ഇബ്രാഹിംകുഞ്ഞ്  എംഎൽഎ വിതരണം ചെയ്യും.ഗവൺമെൻറ് എൽ പി സ്കൂൾ കുന്നുവയൽ ,ഗവൺമെൻറ് എൽ പി സ്കൂൾ കരുമാല്ലൂർ, ഗവൺമെൻറ് എൽ പി സ്കൂൾ നോർത്ത് കടുങ്ങല്ലൂർ, ഗവൺമെൻറ് എം ഐ യു പി എസ് വെളിയത്തുനാട്, എ ഐ എസ് യു പി സ്കൂൾ മാഞ്ഞാലി, ഗവൺമെൻറ് എച്ച് എസ് പടിഞ്ഞാറെ കടുങ്ങല്ലൂർ ,സെൻറ് തോമസ് എച്ച് എസ് അയിരൂർ, ഗവൺമെൻറ് എൽ പി സ്കൂൾ പാനായിക്കുളം ,ഗവൺമെൻറ് എൽ പി സ്കൂൾ നീറിക്കോട്, എസ് എൻ യു പി സ്കൂൾ തൃക്കാക്കര, ഗവൺമെൻറ് എച്ച്എസ് കൊങ്ങോർപ്പിള്ളി, എഫ് എം സി ടിഎച്ച്  എസ് കരുമാല്ലൂർ, കെ ഇ എം എച്ച് എസ്   ആലങ്ങാട്, ഗവൺമെൻറ് ജെ ബി എസ് കുന്നുകര, ഗവൺമെൻറ് എൽ പി സ്കൂൾ കോട്ടപ്പുറം, ഗവൺമെൻറ് എൽ പി സ്കൂളിൽ ഉളിയന്നൂർ , സെൻറ് ലിറ്റിൽ ട്രീസാസ് യു പി എസ് തട്ടാംപടി, എസ്  എച്ച് ജെ യു പി എസ് കുറ്റിക്കാട്ടൂര , ജിഎച്ച്എസ് നോർത്ത് കടുങ്ങല്ലൂർ, എച്ച്എംടി എച്ച് എസ് കളമശ്ശേരി, എൽ എഫ് എച്ച് എസ് പാനായിക്കുളം എന്നീ സ്കൂളുകൾകാണ് സമ്മാനിക്കുന്നത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കാൽ കോടി രൂപ ഇതിനായി ചെലവിടും.

LEAVE A REPLY

Please enter your comment!
Please enter your name here