ന്യൂഡൽഹി: ഡൽഹിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സ്വരൂപ് നഗറിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് വ്യാഴാഴ്ച രാത്രി എട്ടോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 16 യൂണിറ്റുകളുടെ ശ്രമഫലമായി തീയണച്ചു
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും സ്റ്റേഷൻ ഓഫീസർ യശ്പാൽ സിംഗ് അറിയിച്ചു. ഫാക്ടറിയുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.