തൃശൂർ: ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല.
തൃശൂർ കോർപ്പറേഷനിലും ജില്ലയിലെ മറ്റ് മുനിസിപ്പാലിറ്റികളിലും ചൊവ്വ -ബുധൻ ദിവസങ്ങളിൽ മാർക്കറ്റുകൾ ശുചീകരണത്തിനായി അടച്ചിടും.

 ഏണ്ടിയൂരിൽ മരിച്ച 82 വയസ്സുകാരനായ കുമാരൻ എന്ന വ്യക്തിക്ക് ഒഴിച്ച് ബാക്കി രോഗബാധിതർക്ക് എങ്ങിനെ രോഗം പകർന്നു എന്ന് വ്യക്തമായതായി മന്ത്രി എ സി മൊയ്തീൻ തൃശൂരിൽ പറഞ്ഞു.

സമ്പർക്കത്തിലൂടെ ഇന്നലെ 14 പോസിറ്റീവ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തൃശ്ശൂർ കളക്ട്രേറ്റിൽ ഇന്ന്  ഉച്ചതിരിഞ്ഞ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പൂർണ്ണ ലോക്ക്ഡൗൺ വേണ്ട എന്ന തീരുമാനം എടുത്തത്.

മെഡിക്കൽ കോളേജിന് പുറമേ ESI, ചെസ്റ്റ് ഹോസ്പ്പിറ്റൽ, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി, ജൂബിലി മിഷൻ ആശുപത്രിയടക്കം രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പോസറ്റീവായ രോഗികളെ ആവശ്യമെങ്കിൽ കിടത്തി ചികിത്സിക്കും.

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നതിനാൽ ജില്ലയിൽ കൂടുതൽ പോസറ്റീവ് കേസുകൾ വരും
ദിവസങ്ങളിൽ ഉണ്ടാകാമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here