കൊച്ചി∙ ആശങ്ക വർധിപ്പിച്ച് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല.

പനി ബാധിച്ചു നാല് ദിവസം മുൻപാണ് നായരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിതികരിച്ചത്.കോവിഡ് ലക്ഷണങ്ങളുമായി മറ്റൊരാൾ കൂടി നായരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ ശ്രവം പരിശോധനയ്ക്കച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പനി, ശ്വാസ തടസ്സം അടക്കം രോഗ ലക്ഷ്യങ്ങളുമായി നായരമ്പലം ഭാഗത്ത്‌ നിന്നു ചികിത്സ തേടിയവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചു തുടങ്ങി, ഞായറാഴ്ച രോഗം സ്ഥിതികരിച്ച ആൾ കഴിഞ്ഞ ഒരു മാസമായി പുറത്തെങ്ങും പോകാറില്ലാ എന്നാണ് അറിയുന്നത്.കഴിഞ്ഞ ദിവസം കളമശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോ വിഡ് കണ്ടെത്തി എങ്കിലും ഇതിൻ്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്കായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here