ജയശങ്കറിനെ സി പി ഐ യിൽ നിന്നും പുറത്താക്കണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്

കൊച്ചി: രാഷ്ട്രീയ നിരീക്ഷകനും സി പി ഐ യുടെ അഭിഭാഷക സംഘടനാ നേതാവുമായ അഡ്വ. എ ജയശങ്കറിനെതിരെ സി പി ഐ നടപടിയിലേക്ക്. ഇന്ന് സി പി ഐ ജില്ലാ ഓഫീസിൽ ചേരുന്ന ജയശങ്കർ പാർട്ടി അംഗമായ അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗമാണ് തീരുമാനമെടുക്കുക.

പാർട്ടി അംഗമെന്ന നിലയിൽ പൊതുവേദികളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകൾ പാർട്ടി അച്ചടക്ക ലംഘനമാണെന്ന് ജയശങ്കറിനു പാർട്ടി അംഗത്വമുള്ള അഭിഭാഷക ബ്രാഞ്ച് നിർവാഹക സമിതിയോഗവും കഴിഞ്ഞ ദിവസം വിലയിരുത്തി. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് കടുത്ത തീരുമാനമെടുക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരായത്. ചാനൽ ചർച്ചകളിൽ മാത്രമല്ല പൊതുപരിപാടികളിലും എൽഡിഎഫ് നേതാക്കന്മാരെ വലിച്ചു കീറി ഒട്ടിക്കുന്നത് പതിവാണ്. ഫലത്തിൽ ബിജെപി യ്ക്ക് ഗുണം ചെയ്യുന്നതായും അഭിപ്രായമുണ്ട്. ബിജെപിയോട് ചായ്‌വ് വന്നിട്ടുണ്ടോയെന്നും പാർട്ടിയിൽ സംസാരമുണ്ട്. സർക്കാർ പ്രതിസന്ധിയിലാക്കുന്ന സമയത്ത് എരിതീയിൽ എണ്ണ ഒഴിക്കുന്ന ജോലിയാണത്രെ ജയശങ്കർ ചെയ്യുന്നത്.

ഇതിൻെറ അടിസ്ഥാനത്തിൻ ജയശങ്കറിന് കഴിഞ്ഞ ദിവസം അഭിഭാഷക ബ്രാഞ്ച് വിശദീകരണ നോട്ടീസ് നൽകി . ഇന്ന് വൈകിട്ട് സി പി ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരുന്ന ബ്രാഞ്ച് ജനറൽ ബോഡി യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടിക്കും എൽ ഡി എഫിനും അപമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ജയശങ്കറിനെ സി പി ഐ യിൽ നിന്നും പുറത്താക്കണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്.സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വരെ വെല്ലുവിളിക്കുന്ന ചാനൽ ചർച്ചയിലെ നിലപാടുകളാണ് ജയശങ്കറിന് വിനയായത്. ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നിരന്തരം പാർട്ടി പരിപാടികളെയും പാർട്ടി നയങ്ങളെയും അപകീർത്തിപ്പെടുത്തുന്നതായി സി പി ഐ നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here