എ​റ​ണാ​കു​ള​ത്തെ ചെ​ല്ലാ​നം, കീ​ഴ്മാ​ട്, ആ​ലു​വ ​ എന്നിവിടങ്ങളാ​ണ് രോ​ഗ​ബാ​ധ കൂ​ടി​യ ഇ​ട​ങ്ങ​ളെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 72 പേ​രി​ൽ 64 പേ​രും സമ്പർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ​ന്ന​വ​രാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണാ​ണ്.

ചെ​ല്ലാ​ന​ത്ത് ആ​കെ 544 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 70 ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വാ​യി. ആ​ലു​വ​യി​ൽ 514 പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 59 പേ​രാ​ണ് പോ​സി​റ്റീ​വാ​യ​ത്. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ 152 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. 20 പോ​സി​റ്റീ​വാ​യി. ചെ​ല്ലാ​ന​ത്തു കോ​വി​ഡ് ഇ​ത​ര രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ ഒ​രു പ​രി​ധി വ​രെ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here