ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പാ​സ്പോ​ർ​ട്ട് മ​ര​വി​പ്പി​ച്ചു. ക​സ്റ്റം​സി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് പാ​സ്പോ​ർ​ട്ട് മ​ര​വി​പ്പി​ച്ച​ത്.

ഈ ​വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ​യും ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ൽ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പടി

പാസ്പോർട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസൽ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തി. യു.എ.ഇയിൽനിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയിൽനിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. നയതന്ത്രതലത്തിൽ ഇതിനുവേണ്ടിയുള്ള നീക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.

കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരിൽ സ്വർണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണം നിഷേധിച്ച് ഫൈസൽ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്ത്നിന്ന് കാണാതാവുകയായിരുന്നു. ഫൈസൽ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here