കെ.എസ്.ആർ.ടി.സി ഗ്യാരേജിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

0
8
ആലുവ:  കെ.എസ്.ആർ.ടി.സി ഗ്യാരേജിലെ ഒരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ  മറ്റ് ജീവനക്കാർക്ക് അടിയന്തിരമായി കൊവിഡ് പരിശോധന നടത്തണമെെെന്നാവശ്യവുമായി മറ്റ് ജീവനക്കാർ. സ്‌റ്റോർ സെഷനിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരനാണ് രോഗബാധകണ്ടത്.
തായിക്കാട്ടുകരയിലുള്ള ഗ്യാരേജിൽ 200 ഓളം ജീവനക്കാരാണ്  ജോലി ചെയ്യുന്നത്. നേരത്തെ ഗ്യാരേജിലെ ഒരു ജീവനക്കാരന്റെ അടുത്ത ബന്ധുവിനും കൊവിഡ് കണ്ടെത്തിയിരുന്നു..

കഴിഞ്ഞ ദിവസങ്ങളിലായി ആലുവയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ പങ്കെടുത്ത 516 പേരിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആലുവ ടൗൺഹാൾ, തോട്ടക്കാട്ടുര പ്രിയദർശിനി ടൗൺഹാൾ, കീഴ്മാട് എന്നിവിടങ്ങളിലാണ് പ്രധാനമായും ടെസ്റ്റ് നടന്നത്. ഇവരിൽ നിന്നുമാണ് ബുധനാഴ്ച്ചയും ഇന്നലെയുമായി 59 പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്നലെ ആലുവ മാർക്കറ്റ് ക്ളസ്റ്ററിൽ 12 പേർക്കും കീഴ്മാട് ക്ളസ്റ്ററിൽ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ എടത്തല സ്വദേശിനിക്കും പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here