യുഎഇ കോണ്‍സല്‍ ജനറല്‍ സ്പോണ്സര് ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കണ്‍സ്യൂമര്‍ഫെഡില്‍ അടച്ചതായും മന്ത്രി തന്നെ സമ്മതിച്ചതാണ്. അഞ്ചു ലക്ഷം രൂപയുടെ പണമിടപാടാണ് യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്ന് മന്ത്രി നടത്തിയത്.
ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യുഎഇ കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.