ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തിന്റെ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബലിദാനികളായ ധീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നുരാവിലെ 9മണിക്കാണ് ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് സേനകളുടേയും മേധാവിമാര്‍ എന്നിവരും പങ്കെടുത്തു.

കാര്‍ഗിലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ 21-ാം വാര്‍ഷിത്തില്‍ ഏറ്റവും ഭീഷണമായ  സാഹചര്യത്തെ നേരിട്ട് നേടിയ വിജയത്തിന് ധീര സൈനികരെ പ്രണമിക്കുന്നുവെന്ന് ട്വിറ്ററിലൂടെ പ്രതിരോധ മന്ത്രി സന്ദേശം നല്‍കി.

1999ലെ കാര്‍ഗിലെ ഇന്ത്യന്‍ സൈന്യം പാകിസ്താനെതിരെ നേടിയ വിജയത്തിന്റെ 21-ാം വാര്‍ഷികമാണ് രാജ്യം ആഘോഷിക്കുന്നത്. ഇന്ന് കാര്‍ഗില്‍ മേഖലകളിലും ജമ്മുകശ്മീരിലെ സൈനിക ആസ്ഥാനങ്ങളിലും ചടങ്ങുകള്‍ നടന്നു. അതാത് പ്രദേശത്തിന്റെ ചുമതലവഹിക്കുന്ന സൈനിക മേധാവികളും ധീരസൈനികരുടെ ബലിദാനത്തെ അനുസ്മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here