കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ഓ​മ​ശേ​രി മേ​ലാ നി​ക്കു​ന്ന​ത്ത് എം.​കെ.​സി. മു​ഹ​മ്മ​ദ് (ചെ​റു​ത്- 61) ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം പ​ക​ർ​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

പ്ര​മേ​ഹ രോ​ഗി​യാ​യ മു​ഹ​മ്മ​ദ് കാ​ലി​ന് പ​രി​ക്കു​പ​റ്റി മു​ക്കം കെ​എം​സി​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും വീ​ട്ടി​ലെ​ത്തി​യ ശേ​ഷം രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ന് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മ​ര​ണം എ​ട്ടാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here