കണ്ണൂർ : കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ സംസ്ഥാന സർക്കാറിന് ആർബിഐയുടെ അനുമതിയില്ല. 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിക്കാൻ മാത്രമാണ് അനുമതി. പുതിയ സാഹചര്യത്തിൽ കേരള ബാങ്ക് എന്ന പേരിലുള്ള ലോഗോയും അസാധുവായേക്കും.

വലിയ വിമർശനങ്ങൾക്കിടയിലാണ് കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ കേരളാ ബാങ്ക് ഉദ്ഘാടനം ചെയ്തത്. കേരള ബാങ്ക് എന്ന പുതിയ ബാങ്കുണ്ടാക്കാൻ ആർബിഐ അനുമതി കൊടുത്തെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ആ വാദങ്ങളെല്ലാം കള്ളമാണെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലയിപ്പിക്കാൻ മാത്രമാണ് അനുമതി. കേരളാ ബാങ്കെന്ന പുതിയ ബാങ്ക് ഉണ്ടാക്കാൻ അനുമതിയില്ലെന്ന് സർക്കാർ രേഖകളിലും ആർബിഐ ഉത്തരവിലും വ്യക്തമായി തന്നെ പറയുന്നു.

പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേരളാബാങ്കിന്റെ ലോഗോ അടക്കം അസാധുവാകാനാണ് സാധ്യത. ആർബിഐ അനുമതി ഇല്ലാതിരുന്നിട്ടും കേരളാ ബാങ്കെന്ന പേരിൽ സ്ഥാപിച്ച ബോർഡുകൾ അടക്കം മാറ്റേണ്ടിവരും. മാത്രമല്ല ബോർഡുകൾ സ്ഥാപിക്കാൻ ചെലവഴിച്ച കോടികളും വെറുതെ ആകും.

LEAVE A REPLY

Please enter your comment!
Please enter your name here