ചെന്നൈ :കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ. ഒരാഴ്‌ചയായി ചികിത്സയിലായിരുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച് ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത് – മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here