തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 260 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 253 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 187 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 154 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 134 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 130 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 128 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 118 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 78 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 71 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 24 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിൻ (78), സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41), ആഗസ്റ്റ് 5ന് മരണമടഞ്ഞ തൃശൂർ കുര്യാച്ചിറ സ്വദേശിനി ബേബി പോൾ (73), അഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി മോഹനൻ ഉണ്ണി നായർ (54), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാൻ (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 359 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കൊടകര (കണ്ടൈൻമെന്റ് സോൺ 2 (സബ് വാർഡ്) 14 ), വരവൂർ (6), കയ്പമംഗലം (സബ് വാർഡ് 17), വെള്ളാങ്ങല്ലൂർ (സബ് വാർഡ് 12, 13, 14, 15), എളവള്ളി (സബ് വാർഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂർ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാർഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാർഡ് 8), മൺട്രോതുരുത്ത് (1), എഴുകോൺ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാർ തെക്കേക്കര (1), കരൂർ (10), എറണാകുളം ജില്ലയിലെ മണീദ് (സബ് വാർഡ് 5), മുണ്ടക്കുഴ (സബ് വാർഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാർഡ് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂർ (വാർഡ് 2, 15), അയർക്കുന്നം (7), കൂട്ടിക്കൽ (1), തൃശൂർ ജില്ലയിലെ പടിയൂർ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാർഡ് 15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 575 ഹോട്ട് സ്പോട്ടുകളാണുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here