കടുങ്ങല്ലൂർ:മുപ്പത്തടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കാർട്ടൂൺ കാരിക്കേച്ചർ വരയിലൂടെ നടത്തിയ ഗാന്ധി സ്മരണ വേറിട്ടതായി. സ്കൂളിലെ ചിത്രകലാ അധ്യാപകനായ ബാലകൃഷ്ണൻ കതിരൂർ ഓൺലൈൻ സംവിധാനത്തിലാണ് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിയെ അറിയുക എന്ന സന്ദേശത്തോടെയാണ് ഗാന്ധിജിയുടെ ചിത്രം വരക്കുന്ന വീഡിയോ ഇന്ന് രാവിലെ സ്കൂൾ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്.

രചനയുടെ പശ്ചാത്തലത്തിൽ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ഗാന്ധിയെക്കുറിച്ചുള്ള കവിതയുടെ ആലാപനവും കേരള കാർട്ടൂൺ അക്കാദമിയിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ കാർട്ടൂണുകളുടെ പ്രദർശനവുമുണ്ട്‌ . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും ഒത്തുകൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ മനസ്സിനെ ഏറെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു രചനാരീതിയിലൂടെ ഗാന്ധി ജയന്തി ദിനാചരണം വ്യത്യസ്തമാക്കാൻ ശ്രമിച്ചതെന്ന് ചിത്രകലാ അധ്യാപകൻ ബാലകൃഷ്‌ണൻ കതിരൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here