കോട്ടയം: തിരുവാതുക്കൽ പതിനാറിൽ ചിറയിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വേളൂർ കാർത്തിക ഭവനിൽ 78 വയസുള്ള സുജാതയാണ് കൊല്ലപ്പെട്ടത്. മകൻ ബിജുവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലായിരുന്ന ഇയാൾ സ്വത്ത് തർക്കത്തെ തുടർന്നുള്ള വഴക്കിനിടെ അമ്മയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പിതാവ് തമ്പി ആശുപത്രിയിൽ ചികിൽസയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here