കാ​സ​ർ​ഗോ​ഡ് സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് വെ​ട്ടേ​റ്റു
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്നു. ക​ണ്ണൂ​രി​ൽ മുസ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ർ​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ൽ സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ യു​വ​മോ​ർ​ച്ച കാ​സ​ർ​ഗോ​ഡ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് പ​റ​ക്കാ​യി​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ശ്രീ​ജി​ത്തി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക ഓ​മ​ന​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​വ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here