ന്യൂഡൽഹി: കൊറോണ വാക്‌സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന്റേതാണ് അുമതി. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം വാക്‌സിൻ സ്വീകരിച്ചാൽ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂ എന്നായിരുന്നു.

മേയ് ഒന്ന് മുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനാൽ വാക്‌സിന് എടുക്കുന്നതിന് മുൻപ് എല്ലാവരും രക്തം ദാനം ചെയ്യണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദഗ്ധസമിതി യോഗം ചേർന്ന് മാർഗ നിർദ്ദേശങ്ങൾ പുതുക്കിയത്.

ജീവനുള്ള വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിൻ(live attenuated vaccine) അല്ലാത്തതിനാൽ നീണ്ട കാലാവധി ആവശ്യമില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. അതിനാൽ വാക്‌സിന്റെ ഒരോ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ് രക്തം ദാനം ചെയ്യാം. രക്തദാനത്തിനുള്ള മറ്റ് മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ടെന്നും സമിതി അറിയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here