ആലുവ: രണ്ടാം ഡോസ്   ലഭിക്കാത്ത വയോധികന്  കോവിഡ് വാക്സിൻ ഫൈനൽ സർട്ടിഫിക്കറ്റ്. കടുങ്ങല്ലൂർ എടയാർ സ്വദേശി ചേന്ദാംപിള്ളി കുഞ്ഞുമുഹമ്മദിനാണ് (65) തെറ്റായ വിവരം ചേർത്ത് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
മാർച്ച് മാസത്തിലാണ് 60 വയസിന് മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കുഞ്ഞുമുഹമ്മദിന് ലഭിച്ചത്. ഇതിന് ശേഷം 22 ദിവസം കഴിഞ്ഞ് അടുത്ത ഡോസ് എടുക്കാൻ ചെന്നെങ്കിലും ലഭിച്ചില്ല.
ഇതിനായി കടുങ്ങല്ലൂർ സ്കൂളിൽ നടന്ന ക്യാമ്പിൽ ചെന്നപ്പോൾ, അവിടെ ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നെന്ന് പറഞ്ഞ് മടക്കി അയച്ചു. അടുത്ത ആഴ്ച്ച ആരോഗ്യ കേന്ദ്രത്തിൽ ചെന്നാൽ മതിയെന്നും പറഞ്ഞു. ഇതു പ്രകാരം  പല തവണ ആരോഗ്യ കേന്ദ്രത്തിൽ കയറിയിറങ്ങിയിട്ടും രണ്ടാം വാക്‌സിൻ ലഭിച്ചില്ല. ഇതിനിടയിലാണ് കോവിഡ് വാക്സിൻ ഫൈനൽ സർട്ടിഫിക്കറ്റ് സന്ദേശം കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിന് ലഭിച്ചത്.  രണ്ടാം ഡോസ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here