തിരുവനന്തപുരം; അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരംപിആര്‍എസ്ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം.

ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

ദീര്‍ഘകാലം സൂര്യാ ടിവി ന്യൂസ് വിഭാഗത്തിലായിരുന്നു സന്തോഷ്. കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയിലായിരുന്നു. എറണാകുളം കിഴക്കമ്പലം ഞാറള്ളൂർ സ്വദേശിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here