പെരുമ്പാവൂർ: മൂവാറ്റുപുഴ പെരുമ്പാവൂർ എം.സി റോഡിൽ കീഴില്ലം കനാൽകവലയിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ തത്ക്ഷണം മരിച്ചു. മണ്ണൂർ കൂരിക്കമാരിൽ വീട്ടിൽ സാജു മാധവന്റെയും പരേതയായ കാർത്ത്യായനിയുടെയും മകൻ സനൽ (20), മണപ്പാട്ട് പുത്തൻപുരയിൽ സുനിലിന്റെയും രാജിയുടെയും മകൻ ഹരികൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്.രാത്രി ആറ് മണിയോടെയാണ് അപകടം നടന്നത്. ആംബുലൻസ് പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴയിലെ വർക്ക്‌ഷോപ്പിലേക്ക് പോവുകയായിരുന്നു. പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികർ ഒരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ഇവരുടെ ദേഹത്തുകൂടി കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആംബുലൻസിൽ തന്നെ ഇരുവരെയും പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണമടഞ്ഞിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾസനൽ ചുമട്ടുതൊഴിലാളിയാണ്. സാന്ദ്രയാണ് സനലിന്റെ സഹോദരി. ഹരികൃഷ്ണൻ കീഴില്ലം സെന്റ് തോമസ്് ഹയർ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here