കൊച്ചി:.ആസ്സാം സ്വദേശിയായ അതിഥി തൊഴിലാളിയെ കുത്തി കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആസ്സാം ഗിലാമാറ സ്വദേശിയായ രാജു ഫൂക്കാൻ (സൂര്യ25) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ദീപ് ജ്യോതി എന്നയാളെയാണ് കുത്തി കൊലപ്പടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി വല്ലത്തുള്ള പ്ലെവുഡ് കമ്പനിയിൽ വച്ചാണ് സംഭവം. ഇരുവരും പ്ലെവുഡ് കമ്പനിയിലെ ജോലിക്കാരാണ്. ദീപ് ജ്യോതിയ്ക്ക് സൂര്യ നൽകിയിരുന്ന പണം തിരികെ നൽകാതിരുന്നതിലുള്ള വിരോധമാണ് കത്തി കുത്തിൽ കലാശിച്ചത്. മുഖത്തും കഴുത്തിനും പരിക്കേറ്റ ദീപ് ജ്യോതി ആശുപത്രിയിൽ ചികിത്‌സയിലാണ്. പരീത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലെവുഡ് കമ്പനി. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർ ജോസ്സി എം ജോൺസൺ. എസ്.സി.പി.ഒ മാരായ നൗഷാദ്, നാദിർഷാ, ജമാൽ, ജിഞ്ചു കെ മഞ്ഞായി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here