കൊച്ചി: ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു. കുന്നുംപുറത്താണ് സംഭവം. ഹോട്ടലും ലോഡ്ജും ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
കെട്ടിടത്തില്‍ കുുടുങ്ങിയവരെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.