തൃശൂര്‍ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ വിട്ടുകൊടുക്കുന്നതിനെ ചൊല്ലി തർക്കം . ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹൻദാസ് പറയുന്നത്.

തല്ക്കാലം ഥാറിന്റെ ലേലം ഉറപ്പിച്ചു. എന്നാൽ കൈമാറേണ്ട ഘട്ടത്തിൽ തർക്കം രൂക്ഷമാകുന്നു . അതുകൊണ്ട് തന്നെ കൂടുതൽ ആലോചനകൾ ഇക്കാര്യത്തിൽ വേണ്ടി വരുമെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു . ഭരണസമിതിയിൽ തർക്കമുണ്ടായാൽ തീരുമാനം മാറ്റേണ്ടി വരുമെന്നും കെ ബി മോഹൻദാസ് പറഞ്ഞു . അതേ സമയം ലേലം വിളിച്ച് നേടിയതിന് ശേഷം തീരുമാനം മാറ്റുന്നത് ശരിയല്ലെന്നാണ് അമലിന്റെ പ്രതിനിധികൾ പ്രതികരിക്കുന്നത്. ലേലം കഴിഞ്ഞാല്‍ വാഹനം ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും, വാഹനം വിട്ടു നൽകിയില്ലെങ്കിൽ നിയമനടപടികളെ കുറിച്ചും ആലോചിക്കുമെന്നും അമലിന്റെ പ്രതിനിധികൾ പറഞ്ഞു .

15 ലക്ഷം രൂപയ്‌ക്കാണ് ദേവസ്വം ബോർഡ് ഥാറിന് ലേലം വിളിച്ചത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി പതിനഞ്ച് ലക്ഷത്തിപതിനായിരം രൂപയ്‌ക്കാണ് ഥാർ സ്വന്തമാക്കിയത്. ഇതിനെ തുടർന്നാണ് തർക്കങ്ങൾ ആരംഭിച്ചത്.

. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആൾ 15.10 ലക്ഷം രൂപയ്ക്ക് ആണ് വേറാരുമില്ലാത്തതിനാൽ   വാഹനം സ്വന്തമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here