കൊച്ചി:ഒമ്പതു മാസത്തെ പരിശീലനം പൂർത്തിയാക്കി എറണാകുളം റൂറൽ പോലീസിന്‍റെ ഡോഗ് സ്ക്വാഡിന് കരുത്തു പകരാൻ.ഒന്നാമനായി അർജുൻ എത്തി,

സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിന് മിടുക്കനാണ് ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഈ നായ്ക്കുട്ടി.
കഴിഞ്ഞ ദിവസമാണ് കേരള പോലീസ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ഗോൾഡ് മെഡലോടെ അർജുൻ റൂറൽ പോലീസിന്‍റെ കെ9 സ്ക്വാഡിൽ അംഗമായത്.

ഇതോടെ ഈ ഇനത്തിൽപ്പെട്ട രണ്ടു നായകളായി.സ്ക്വാഡിൽ കൂടാതെ മൂന്ന് ലാബും,ഒരുബീഗിളുംഉൾപ്പടെആറ്ശ്വാനൻമാരാണ്കുറ്റകൃത്യങ്ങൾഅന്വേഷിക്കുന്നതിന്പോലീസിന് സഹായികളാകുന്നത്.
ഭയം കൂടാത ദുരന്തമുഖത്ത് പാഞ്ഞ് കയറുകയെന്നത് ബെൽജിയൻ മാലിനോയ്സിന്‍റെ പ്രത്യേകതയാണ്. ലോക രാജ്യങ്ങളിൽ പോലീസ് കമാണ്ടോ വിംഗിൽ അവിഭാജ്യ ഘടകമാണ് ഈ നായകൾ.
ബുദ്ധിശക്തിയിലും ഘ്രാണശക്തിയിലും കൃത്യനിഷ്ഠയിലും ഒന്നാമതാണിവർ. സ്ഫോടക വസ്തുക്കൾ കണ്ടെത്തി കഴിഞ്ഞാൽ അനങ്ങാതെ സേനക്ക് വിവരം നൽകുവാൻ ഇവർക്ക് കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.
പാസിംഗ് ഔട്ടിനു ശേഷം ആദ്യം ജില്ലാ പോലീസ് ആസ്ഥാനത്താണ് അർജുൻ എത്തിയത്.
എൽദോ ജോയി, കെ.എം ഹരികൃഷ്ണൻ എന്നീ ഉദ്യോഗസ്ഥരാണ് അർജുന്‍റെ പരിശീലകർ.
എ.എസ്.ഐ പി.എൻ സോമന്‍റെ നേതൃത്വത്തിൽ 12 പേരാണ് കെ 9 സ്ക്വാഡിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here