ആലുവ: കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ  സര്‍ക്കാര്‍ ആവിഷ്കരിച്ച ‘നിലാവ് ‘ പദ്ധതിക്ക് തുടക്കമായി. വഴിയോരങ്ങളിലെല്ലാം എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.  നിലവിലെ വൈദ്യുതിചാര്‍ജ് കുറയ്ക്കുകയും കൂടുതല്‍ പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കുകയുമാണ് ‘ ലക്ഷ്യം. 1995 മുതല്‍ 2020 വരെയുളള 25 വര്‍ഷങ്ങളിലായി 3740 തെരുവുവിളക്കുകളാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ പഴക്കം ചെന്ന ടൃൂബ് ലൈറ്റുകള്‍ മാറ്റി  2500 എല്‍.ഇ.ഡി. ബള്‍ബുകള്‍ പഞ്ചായത്താകെ  സ്ട്രീറ്റ് മെയിനുളള വഴിയോരങ്ങളില്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്ത്വത്തില്‍  സ്ഥാപിച്ചുവരികയാണ്. 7 വര്‍ഷം കൊണ്ട് തുക തിരിച്ച് അടക്കും വിധം കിഫ്ബി വായ്പയായി  77 ലക്ഷം രൂപ  ലഭൃമാക്കിയാണ്  7 വര്‍ഷത്തെ മൈൻറ്റ്നസ്   ഗ്യാരന്റിയോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തിട്ടുളളത് എന്ന് പ്രസിഡൻറ് സുരേഷ് മുട്ടത്തില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here