കൊച്ചി:തൃക്കാക്കരയില്‍ എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് എഎന്‍ രാധാകൃഷ്ണന്‍. ഇതോടെ തൃക്കാക്കരയിലെ തെരഞ്ഞടുപ്പ് ചിത്രം തെളിഞ്ഞു. മുതിര്‍ന്ന നേതാവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയതോടെ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടത്തിന് വഴി തെളിഞ്ഞു.

ഇനി ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്. ഇത്തവണ ട്വന്റി20യും ആം ആദ്മി പാര്‍ട്ടിയും സംയുക്തമായാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കഴിഞ്ഞ തവണ പതിമൂന്നായിരത്തിലധികം വോട്ടുകള്‍ ട്വന്റി20 നേടിയിരുന്നു.

കഴിഞ്ഞ തവണ പതിനയ്യായിരത്തിലധികം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എസ് സജിയായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി. ഇത്തവണ മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ഥിയായതോടെ കൂടുതല്‍ വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമവികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്ന് സ്ഥാനാര്‍ഥി കൂടിയായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ജോ ജോസഫാണ്. പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here