തൃ​ക്കാ​ക്ക​ര​യി​ൽ  സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ         ഉ​ൾ​പ്പ​ടെ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞ​ത്.ജോ ജോസഫിന്റെ അപരജോമോന്‍ ജോസഫും ,, അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.

വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സി​ന്‍റെ പേ​രാ​കും ആ​ദ്യം വ​രി​ക. ര​ണ്ടാ​മ​താ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫി​ന്‍റെ പേ​രു​ണ്ടാ​കും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​ര് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ മൂ​ന്നാ​മ​താ​യി​രി​ക്കും.

മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണം കൊ​ഴു​ക്കു​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം മ​ണ്ഡ​ല​ത്തി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം.

LEAVE A REPLY

Please enter your comment!
Please enter your name here