കൊ​ച്ചി:  അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്നു. കൊ​ച്ചി​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ആ​ളു​ക​ളെ മാ​റ്റാ​ന്‍ ശ്ര​മം തു​ട​ങ്ങി. ക​ള​മ​ശേ​രി ച​ങ്ങ​മ്പു​ഴ ന​ഗ​റി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. 10 വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ച്ചു.

ആലുവയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. ഭൂതത്താൻ ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. ആലുവ എറണാകുളം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു, വീടുകളിലും, കടകളിലും വെള്ളം കയറി – ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്.പൊതു കാണകൾ ശുചീകരിക്കാത്തതാണ് കാരണം. ഗ്രാൻറ് ജംഗ്ഷൻ -സിവിൽ സ്റ്റേഷൻ റോഡിലും ഇതാണ് അവസ്ഥ.അടുത്തിടെ ലക്ഷങ്ങൾ പൊടിച്ച് നിർമ്മിച്ച കാണകളിൽ വെള്ളം ഒഴുകി പോകാത്തതിനാൽ വെള്ളക്കെട്ടാണ്.

എറണാകുളംസൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഇ​ട​പ്പി​ള്ളി, എം​ജി റോ‍​ഡ്, ക​ലൂ​ർ സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. എം​ജി റോ​ഡി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

അ​ടി​മാ​ലി​യി​ലും തൊ​ടു​പു​ഴ​യി​ലും വ്യാ​പ​ക മ​ഴ​യാ​ണ്. ക​ഴി​ഞ്ഞ ആ​റ് മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ചാ​ല​ക്കു​ടി​യി​ല്‍ ല​ഭി​ച്ചു. കൊ​യി​ലാ​ണ്ടി-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ണ്ണൂ​ര്‍ ന​ഗ​ര മേ​ഖ​ല​യി​ല്‍ മ​ഴ തു​ട​ങ്ങി. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും മ​ഴ ശ​ക്ത​മാ​ണ്.

പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാം ​എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​രും മ​ണി​ക്കൂ​റി​ല്‍ മ​ധ്യ കേ​ര​ള​ത്തി​ല്‍ മ​ഴ ശ​ക്ത​മാ​കു​മെ​ന്നാ​ണ് സൂ​ച​ന

LEAVE A REPLY

Please enter your comment!
Please enter your name here