യു.സി.കോളേജ് പ്രിൻസിപ്പലായി ചാർജെടുത്ത ഡോ എം ഐ പുന്നൂസ്
ഇന്ന് യു സി കോളേജ് ൻസിപ്പൽ ആയി വിരമിച്ച ഡോ താര കെ സൈമൺ

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലായി ഡോ എം ഐ പുന്നൂസ് ചുമതലയേറ്റു. പ്രിൻസിപ്പൽ ആയിരുന്ന ഡോ താര കെ സൈമൺമെയ് 31ന് വിരമിച്ചതിനെ തുടർന്നാണ് ഡോ പുന്നൂസ് ചുമതലയേറ്റത്. യു സി കോളേജ് മലയാള വിഭാഗം മേധാവിയായിരുന്നിട്ടുണ്ട്. നാലുവർഷമായി കോളേജ് ബർസാർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കോട്ടയം മീനടം സ്വദേശിയായ ഡോ പുന്നൂസ് രണ്ട് യാത്രാവിവരണ ഗ്രന്ഥങ്ങൾ ഉൾപ്പെടെ ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സർവകലാശാല പാഠപുസ്തകങ്ങൾ ഉൾപ്പെടെ അഞ്ച് കൃതികൾ എഡിറ്റ് ചെയ്തിട്ടുണ്ട്. വിവിധ വൈജ്ഞാനിക ആനുകാലികങ്ങളിൽ ആയി 75 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോക്‌ലോർ, സംസ്കാരപഠന മേഖലയിൽ ഗവേഷകനായ ഡോ പുന്നൂസ് ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട രണ്ട് ഡോക്യുമെൻററി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പിജി അക്കാദമിക് കമ്മിറ്റി അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here