1. തിരുവനന്തപുരം :കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 6 വർഷംകൊണ്ട്‌ പത്തര ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ കൂടി. പൊതുവിദ്യാലയങ്ങൾ മാറിയത്‌ നാട്‌ കാണുന്നുണ്ട്‌.കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും  പുതിയ കുട്ടികളെ മധുരം നൽകി വരവേറ്റു. വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here