കൊച്ചി:പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭദിനത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന നടത്തി. വിദ്യാർത്ഥികളുടെ യത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും, ബോധവത്ക്കരണവും ഇതോടൊപ്പം നൽകി. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. വിദ്യാർത്ഥികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ്ദപരമായിരിക്കണം. മദ്യപിച്ച് വാഹനമോടിച്ചാൽ ശക്തമായ നടപടിയുണ്ടാകും. സ്ക്കൂൾ വാഹനങ്ങൾ നിബന്ധന പാലിച്ചേ സർവ്വീസ് നടത്താവൂയെന്നും എസ്.പി പറഞ്ഞു. ആലുവ നഗരത്തിലെ വിവിധ സ്ക്കൂളുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് ആശംസയും നേർന്നു. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.ഐ എം.എസ്.ഷെറി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here