ആലുവ:തെരുവുനായആക്രമണത്തിനെതിരായ ജോസ് മാവേലിയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തില്‍ ആലുവ ദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകളും പങ്ക് ചേര്‍ന്നു. വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരേ ജോസ് മാവേലി നടത്തുന്ന പ്രതിഷേധ ഓട്ടയജ്ഞത്തോടൊപ്പമാണ് അവര്‍ പങ്ക്‌ചേര്‍ന്നത്. തെരുവുനായകളുടെ ശല്യംമുലം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇന്ന് പുറത്തിങ്ങാനാവാത്ത അവസ്ഥയാണെന്ന് ജോസ് മാവേലി പറഞ്ഞു. തെരുവുനായകള്‍ കൂട്ടം കൂടി ഒരാളെ ആക്രമിച്ചിരുന്ന കാലം മാറി ഓരോ നായയും ആള്‍ക്കൂട്ടത്തെ ഓടിച്ചിട്ട് ആക്രമിക്കുന്ന സ്ഥിതിയാണിപ്പോള്‍. നായ്ക്കളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്ന് പേടിച്ചാണ് തങ്ങള്‍ ഇന്ന് നാട്ടില്‍ തൊഴിലെടുക്കുന്നതെന്ന് വനിതാ തൊഴിലാളികള്‍ ഒന്നടങ്കം പറഞ്ഞു. പലരും ഇതിനോടകം ആക്രമണത്തിനിരയായി.

LEAVE A REPLY

Please enter your comment!
Please enter your name here