വിഴിഞ്ഞത്ത് അഴിഞ്ഞാടി സമരക്കാർ. പോലീസ് സ്റ്റേഷൻ കൈയ്യടക്കി. ഇന്നലെ നടന്ന അക്രമ കേസിലെ പിടികൂടിയ പ്രതികളെ പിടികൂടിയ പ്രതികളെ വിട്ടയക്കണമെന്നാവശ്യം. ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകന് പരിക്ക്.പോലീസുകാർക്ക് പട്ടിക കൊണ്ട് മർദ്ധനം. രണ്ടു പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കൊണ്ടു പോകാനെത്തിയ ആംബുലൻസും തടഞ്ഞു.അക്രമാസക്തരായ സമരക്കാർ ചേർന്ന് രണ്ട് പോലീസ് ജീപ്പ് മറിച്ചിട്ടു.

17 പോലീസുകാർക്ക് പരിക്കുണ്ട്.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു പോലീസുകാരൻ്റെ കാൽ തല്ലി ഒടിഞ്ഞു നീങ്ങിയ നിലയിലാണ്. പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ പരിക്കും ഗുരുതരും

കൂടുതൽ പോലീസ് സ്ഥലത്ത് എത്തി എങ്കിലും സർക്കാർ നടപടി ഇല്ലാ. സർക്കാരിൻ്റേത് മൃദുസമീപനം എന്ന ആരോപണമുയർന്നിട്ടുണ്ട്. കോടതി ഉത്തരവ് ഉണ്ടായിട്ടും പോലീസ് സമരാനുകൂലികളുടെ അഴിഞ്ഞാട്ടത്തിന് കഴിഞ്ഞ ദിവസംവരെപിന്തുണച്ചിരുന്നു.എന്നാൽ ഇന്നലെ പക്തതിയെ അനുകൂലിക്കുന്ന സമീപവാസികൾക്ക് നേരെയും, വീടുകകയറിയും, പോലീസിനു നേരെയും സമരാനുകൂലികൾഅക്രമം നടത്തിയതിനെ തുടർന്ന് പോലീസ് കേസെടുക്കാൻ തയ്യാറായത്.മാധ്യമ പ്രവർത്തകർക്ക് സംഭസ്ഥലത്തേക്ക് കടത്തിവിടുന്നില്ല

ആളെ കൂട്ടാനുള്ളശബ്ദ സന്ദേശവുംപുറത്ത് വന്നിട്ടുണ്ട്.സംഭവത്തിൽ ഇൻ്റലിജൻസ് വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സമരക്കാർക്ക് ലഭിച്ച വിദേശ സഹായത്തേക്കുറിച്ചും അന്വേഷണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here