ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും.ദശമിദിവസമായഇന്ന്ചെമ്പൈസംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തന ആലാപനം നടക്കും

രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പഞ്ചരത്‌നകീർത്തനാലാപനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച് കീർത്തനങ്ങൾ അമ്പതോളം ഗായകർ ചേർന്ന് ആലപിക്കും.

ഗുരുവായൂർ കേശവൻ അനുസ്മരണവും ഇന്ന് നടക്കും. രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും കേശവൻറെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രം വഹിച്ചുള്ള ഗജഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. ആനത്താവളത്തിലെ 15 ഓളം ആനകൾ ഘോഷയാത്രയിൽ അണിനിരക്കും. നവീകരിച്ച കേശവൻ പ്രതിമയുടെയും മണ്ഡപത്തിൻറെയും സമർപ്പണവും ഇന്ന് നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here