കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് വി.​കെ. ബാ​ലി എ​ന്ന വി​നോ​ദ് കു​മാ​ര്‍ ബാ​ലി (77) അ​ന്ത​രി​ച്ചു. ച​ണ്ഡി​ഗ​ഢി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

1945 ല്‍ ​പാ​കി​സ്ഥാ​നി​ല്‍ ജ​നി​ച്ച ബാ​ലി​യും കു​ടും​ബ​വും പി​ന്നീ​ട് വി​ഭ​ജ​ന​കാ​ല​ത്ത് പ​ഞ്ചാ​ബി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രാ​ണ്. 1991ല്‍ ​പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ജ​ഡ്ജി​യാ​യി. 2005 ഫെ​ബ്രു​വ​രി രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് മാ​റ്റം ല​ഭി​ച്ചു. 2006 ജ​നു​വ​രി 22 നാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി എ​ത്തു​ന്ന​ത്.

ബാ​ലി ചീ​ഫ് ജ​സ്റ്റീ​സാ​യി​രി​ക്കെ​യാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​തും പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യ​തും. 2007 ജ​നു​വ​രി 24ന് ​വി​ര​മി​ച്ചു. പി​ന്നീ​ട് 2012 മാ​ര്‍​ച്ച് വ​രെ സെ​ന്‍​ട്ര​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്റെ ചെ​യ​ര്‍​മാ​നാ​യി​രു​ന്നു.

കു​സും ബാ​ലി​യാ​ണ് ഭാ​ര്യ. ഹ​രി​യാ​ന കേ​ഡ​ര്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ചാ​രു ബാ​ലി, അ​ഭി​ഭാ​ഷ​ക​നാ​യ പു​നീ​ത് ബാ​ലി എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ന്ദീ​പാ​ണ് മ​രു​മ​ക​

LEAVE A REPLY

Please enter your comment!
Please enter your name here