പാലക്കാട്: കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്‌കാരം ഷോളയൂർ പൊലീസ് സ്റ്റേഷന് ലഭിച്ചു. 2022 -ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കേരള പൊലീസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here