മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യൻ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.

ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കും രാഷ്ട്ര പുനർനിർമ്മാണത്തിനും ഇന്ത്യൻ ബിസിനസ് സമൂഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഏറ്റവും ശക്തരായായ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കിയതെന്ന് അറേബ്യൻ ബിസിനസ് അഭിപ്രായപ്പെട്ടു. ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നിൽ രണ്ടാമതായി പട്ടികയിലുള്ളത്.

ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ്എക്സിക്യൂട്ടീവ് ഓഫിസർ അഡ്നൻചിൽവാൻ മൂന്നാമതെത്തി. ലുലുഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒ. സുനിൽ കൗശൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തായി പട്ടികയിൽ ഇടം പിടിച്ചു. ഗസാൻ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു.

അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായും പ്രവർത്തിക്കുന്നയാളാണ് എംഎ യൂസഫലി. ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഒരു വ്യക്തിയെ യുഎഇ സർക്കാർ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ നിയമിച്ചത്. യുഎഇയുടെ വാണിജ്യ ജീവകാരുണ്യ മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here