ന്യൂഡൽഹി: ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന പി ഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും. സുരക്ഷാ ക്രമീകരണ ങ്ങൾ ഒരുക്കുന്നതിൽ കാലതാമസം ഉണ്ടാവുമെന്നതി നാലാണ് മഅദനിയുടെ യാത്ര വൈകുന്നത്.

മഅദനി കേരളത്തിൽ സന്ദർശിക്കുന്ന ഇടങ്ങൾ കർണാടക പോലീസിന്റെ സംഘം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തും. ഇതിനായി മഅദനി സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം മാ ത്രമാകും കേരളത്തിലേക്ക് സഞ്ചരിക്കാൻ മഅദനിക്ക് അനുവാദം നൽകുകയെന്ന് അധികൃതർ അറിയിച്ചു.

അസുഖബാധിതനായ പിതാവിനെ കാണുന്നതിന് ജൂ ലൈ 10 വരെ കേരളത്തിൽ തങ്ങാൻ മഅദനിക്ക് സു പ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് കോടതി ഉ ത്തരവ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here