ആലുവയിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പൈപ്പ് ലൈൻ റോഡിൽ കരിവേട്ടുംകുഴിവീട്ടിൽ (ആലപ്പുഴകരീലക്കുളങ്ങര സ്വദേശി ) വിഷ്ണു (34), ഇരിട്ടി കിളിയിൽ തറ പുഞ്ചയിൽ വീട്ടിൽ ജിജിൻ മാത്യു (34), കളമശേരി ഗ്ലാസ് ഫാക്ടറിയ്ക്ക് വാടക താമസിക്കുന്ന മരോട്ടിക്കൽ വീട്ടിൽ രാജേഷ് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. 6 ന് വൈകിട്ട് 4:30 ഓടെ മാർക്കറ്റിന് സമീപമുള്ള സർവ്വീസ് റോഡിലാണ് സംഭവം. ബാറിൽ നിന്ന് മദ്യപിച്ച ശേഷം അക്രമിസംഘം യാത്ര ചെയ്ത ഓട്ടോറിക്ഷ ബിലാലും , നസീഫും സഞ്ചരിച്ച കാറിൽ ഇടിച്ച ശേഷം നിർത്താതെ കടന്നു കളയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂരമായ മർദ്ദനത്തിന് കാരണമായത്. തുടർന്ന് മൂന്നുപേരും ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ചഅന്വേഷണ സംഘം വിവിധയിടങ്ങളിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു
പേരും നിരവധി കേസുകളിലെ പ്രതികളാണ്.

ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ് . എസ്.ഐമാരായ . ജി.അനൂപ്, ടി.ആർ ഹരിദാസ് , എസ്.എസ് ശ്രീലാൽ, അബ്ദുൾ റൗഫ് സി.പി. ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here