കൊച്ചി: രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂള്‍ ആയ ഐഐഎം സമ്പല്‍പൂരിലെ ഒമ്പതാമത് എംബിഎ ബാച്ചിന് തുടക്കമായി. 329 വിദ്യാര്‍ത്ഥികള്‍ ഉള്ള ഈ ബാച്ചിലെ 60% പേര്‍ വനിതകളാണ് എന്നതാണ് പ്രധാന സവിശേഷത. വേദാന്ത ഗ്രൂപ്പ് പ്രസിഡന്റ് ഡോ. തപന്‍കുമാര്‍ ചന്ദ് അടക്കമുള്ളവര്‍ പുതിയ ബാച്ചിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. മാറിക്കൊണ്ടിരിക്കുന്ന മാനേജ്‌മെന്റ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള വിദ്യാഭ്യാസം നല്‍കുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here