കൊച്ചി :ആലുവഅദ്വൈതാശ്രമത്തിലും തോട്ടയ്ക്കാട്ടുകരയിലും മോഷണം. ഇന്നലെ രാത്രിയിൽ ഇരുന്നു റിലധികം പോലീസ് സംഘം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നഗരം അരിച്ചുപെറുക്കുന്നതിനിടെയാണ് പാലസ് റോഡിനോട് ചേർന്ന ആശ്രമ ഊട്ടുപുരയിൽ മോഷണം നടന്നത്.ഇവിടെ ഭക്ഷണമുണ്ടാക്കുന്ന വാർപ്പാണ് മോഷണം പോയത്. ഗ്യാസ് കുറ്റിയും, ഇൻവെട്ടർ ബാറ്ററിയും മോഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗ്യാസ് കുറ്റി ഇവിടത്തെ പശുതൊഴുത്തിന് പിൻഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ഇൻവെട്ടർ ബാറ്ററികൾ ഇളക്കി മാറ്റിയ നിലയിലാണ്.മോഷ്ടാവ് വാർപ്പുമായി തലയിൽ വച്ച് മറച്ച് ടാസ് ഹാൾ റോഡിലൂടെ പോകുന്ന സി.സി.ടി വിദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.പാചകപുരയുടെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

തോട്ടയ്ക്കാട്ടുകരയിൽശാന്തിലൈൻ അന്തപ്പിള്ളി ഷീലമണി യുടെ വീട്ടിൽ നിന്നും KL07 CD 3295 റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് മോഷണം പോയത് രാത്രി 12 മണിവരെ വീട്ടുകാർ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല അതിനുശേഷമാണ് മോഷണം നടന്നത്
അടുത്തിടെ നടന്ന സമാന മോഷണങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.നഗരം പോലീസ് വലയത്തിലിരുന്ന രാത്രിയിൽ നടന്ന മോഷണങ്ങൾ പോലീസിനും നാണക്കേടായി

 

LEAVE A REPLY

Please enter your comment!
Please enter your name here