കൊച്ചി:20 മത് എറണാകുളം റവന്യു ജില്ല സ്കൂൾ കായികമേള വ്യാഴം, വെള്ളി, ശനി  ദിവസങ്ങളിൽ കോതമംഗലം എം.എ കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

14 വിദ്യാഭ്യാസ ഉപ ജില്ലകളിൽ നിന്നായി 2616 കായിക താരങ്ങളാണ് പുതിയ വേഗവും ഉയരവും കണ്ടെത്താൻ മേളയിൽ മാറ്റുരക്കുന്നത്.93 ഇനങ്ങളിൽ കിഡിസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ആദ്യ ദിനം 38 ഇനങ്ങളാണ് പൂർത്തിയാവുക. രാവിലെ 8.30 ന് ജനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും.

ആറ് മത്സര ഇനങ്ങൾ പൂർത്തികരിച്ച ശേഷം 9.30 ന് ജില്ല മേളക്ക് തുടക്കം കുറിച്ച് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തും.
കോതമംഗലം എം.എൽ.എ ആന്റണി ജോൺ മേള ഉദ്ഘാടനം ചെയ്യും.
കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ.ടോമി അധ്യക്ഷത വഹിക്കും.
പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി വിശിഷ്ടാതിഥിയായിരിക്കും.
നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സ്ഥിരം സമിതി അധ്യക്ഷരായ
കെ.എ. നൗഷാദ്,അഡ്വ. ജോസ് വർഗീസ്
കെ.വി. തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ,റിസപ്ഷൻ കമ്മറ്റി ചെയർമാൻ
ഷെമീർ പനയ്ക്കൽ,ആർ.ഡി.ഡി.ഹയർ സെക്കന്ററി എഡ്യൂക്കേഷൻ കെ.എ.വഹീദ,
എറണാകുളം എ.ഡി.വി.എച്ച്.എസ്.സി ലിസി ജോസഫ്,ഡി.പി.സി,എസ്.എസ്.കെ ബിനോയി ജോസഫ്,എറണാകുളം ഡി.ഐ.ഇ.റ്റി പ്രിൻസിപ്പൽ ജി.എസ്.ദീപ, കെ.ഐ.റ്റി ഇ ജില്ല കോ- ഓർഡിനേറ്റർ സ്വപ്ന ജെ. നായർ, എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ്,കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ, കോതമംഗലം എ.ഇ.ഒ കെ.മനോശാന്തി,ജി. ആനന്ദകുമാർ (കെ.എസ്.റ്റി.എ),അജിമോൻ പൗലോസ് (കെ.പി.എസ്.റ്റി.എ),എൽ. ശ്രീകുമാർ (എൻ.റ്റി.യു),സി.എ.അജ്മൽ (കെ.എ.എം.എ) എന്നിവർ സംസാരിക്കും.
ജനറൽ കൺവീനർ ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ സ്വാഗതവും , റിസപ്ഷൻ കമ്മിറ്റി കൺവീനർ ബേസിൽ ജോർജ് നന്ദിയും പറയും.

ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മാർച്ച് പാസ്റ്റിൽ കോതമംഗലം സെന്റ് ജോർജ്, മാർ ബേസിൽ, സെന്റ് അഗസ്റ്റ്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിക്കുന്ന ഡിസ്പ്ലേയും ഫ്ലാഷ് മോബും അരങ്ങേറും.ശനിയാഴ്ച്ച വൈകിട്ട് നാലിന് സമാപന സമ്മേളനം കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ.എം. ബഷീർ അധ്യക്ഷത വഹിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമ്മാനദാനം നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here